റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി വ്‌ലാഡ്മിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി ഡോണള്‍ഡ് ട്രംപുമായുള്ള വ്‌ലാഡ്മിര്‍ സെലന്‍സ്‌കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. യുദ്ധം അവസാനിപ്പിക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍ മുന്നോട്ടുവച്ച ആവശ്യങ്ങളിലെ ചര്‍ച്ചക്കാണ് ട്രംപ്, സെലന്‍സ്‌കിയെ ക്ഷണിച്ചിരിക്കുന്നത്.
ചർച്ചയിൽ സെലന്‍സ്‌കിക്കൊപ്പം ബ്രിട്ടിഷ്, യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കും.സമാധാന കരാറിന് സുരക്ഷ ഗ്യാരന്റി ഉറപ്പാക്കുക എന്നതാണ് കൂടിക്കാഴ്ചയിലെ പ്രധാന ലക്ഷ്യം. രാജ്യത്തിന് സുരക്ഷ നല്‍കാനുള്ള തീരുമാനം ചരിത്രപരമാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കി..
ട്രംപ് - പുടിന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും താല്‍ക്കാലിക വെടിനിര്‍ത്തലിന് പകരം ശാശ്വതമായ ഒരു പരിഹാരമാണ് വേണ്ടതെന്ന കാര്യത്തില്‍ ട്രംപും, പുടിനും, സെലന്‍സ്‌കിയും യോജിക്കുന്നുണ്ട്. ഇന്ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ച വിജയകരമാണെങ്കില്‍ ട്രംപ്, പുടിന്‍, സെലന്‍സ്‌കി എന്നിവരുടെ ത്രിരാഷ്ട്ര കൂടിക്കാഴ്ചക്ക് മോസ്‌കോ വേദിയാകുമെന്ന് പുടിന്‍ അറിയിച്ചു..