സിപിഐ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പുറത്ത് വന്ന ശബ്ദ സന്ദേശം യോഗത്തില്‍ ചര്‍ച്ചയാവും. കുറ്റാരോപിതര്‍ക്കെതിരായ അച്ചടക്കനടപടി എന്താണെന്നതിലും തീരുമാനമുണ്ടാവും. വിവാദങ്ങള്‍ പൊതുചര്‍ച്ചയാകുന്നത് തെരഞ്ഞെടുപ്പ് - സമ്മേളനകാലത്ത് ഗുണം ചെയ്യില്ലെന്നായിരുന്നു അന്ന് നേതൃത്വത്തിന്റെ നിലപാട്. നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ പരാജയവും ആരംഭിക്കാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ഒരുക്കങ്ങളും ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാകും.