Share this Article
News Malayalam 24x7
ഇന്ത്യന്‍ വംശജന്‍ കശ്യപ് പട്ടേല്‍ എഫ്ബിഐ തലവന്‍
Kash Patel

മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ കശ്യപ് പട്ടേലിനെ എഫ്ബിഐ തലവനായി സെനറ്റ് തിരഞ്ഞെടുത്തു. നേരത്തേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ എഫ്ബിഐ തലവനായി നാമനിര്‍ദേശം ചെയ്തിരുന്നു.

ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് കശ്യപ് പട്ടേല്‍. ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്റലിജന്‍സ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം.

റിച്ച്‌മെന്റ് സര്‍വകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്റ്റിസ്, റേസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം എന്നിവ നേടയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനില്‍നിന്ന് അന്താരാഷ്ട്രനിയമത്തിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories