Share this Article
KERALAVISION TELEVISION AWARDS 2025
കുറ്റക്കാര്‍ക്ക് 5 വര്‍ഷം വിലക്ക്; നിയമപോരാട്ടത്തിന് സഹായം;പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചു; ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ തമിഴ് സിനിമ താരങ്ങളുടെ സംഘടന
വെബ് ടീം
posted on 04-09-2024
1 min read
NADIKAR

ചെന്നൈ:മലയാള സിനിമയില്‍  ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, ലൈംഗിക അതിക്രമങ്ങളില്‍ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം. ലൈംഗിക അതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചു.

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ തമിഴ് സിനിമയില്‍ നിന്നും അഞ്ച് വര്‍ഷം വിലക്കും. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായാല്‍ ആദ്യം പരാതി നല്‍കേണ്ടത് സംഘടനയ്ക്കാണ്. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഇമെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തി.

ഇരകള്‍ക്ക് നിയമപോരാട്ടത്തിനുള്ള സാഹയം നടികര്‍ സംഘം നല്‍കും. ജനറല്‍ സെക്രട്ടറി വിശാല്‍, പ്രസിഡന്റ് നാസര്‍, ട്രഷറര്‍ കാര്‍ത്തി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories