Share this Article
Union Budget
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിക്കിം സന്ദർശനം റദ്ദാക്കി
narendra modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിക്കിം സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് സന്ദർശനം റദ്ദാക്കിയത്. സിക്കിം സുവർണ്ണജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സിക്കിം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ മൂന്ന് സംസ്ഥാനങ്ങൾ ഇന്ന് സന്ദർശിക്കാനിരുക്കുകയായിരുന്നു മോദി. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മു കാശ്മീര്‍ സന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. വൈകീട്ടോടെ ജമ്മുവിലെത്തുന്ന അദ്ദേഹം പൂഞ്ചിലെ ബിഎസ്എഫ് ക്യാമ്പ് സന്ദർശിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories