കൊച്ചി: ലത്തീൻ സഭയ്ക്ക് പുതിയ ബിഷപ്പ്. ഫാ.ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി രൂപത ബിഷപ്പായി ലിയോ മാർപാപ്പ നിയമിച്ചു. ശനി വൈകുന്നേരം മൂന്നരയ്ക്കായിരുന്നു പ്രഖ്യാപനം. നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്.
1970 ഒക്ടോബര്‍ 14 ന് മുണ്ടംവേലിയില്‍ ജനിച്ച ഫാ. ആന്റണി മുണ്ടംവേലിയിലെ സെന്റ് ലൂയിസ് പള്ളിയില്‍ അംഗമാണ്. പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴ് മക്കളില്‍ ഇളയവനാണ്. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.