Share this Article
News Malayalam 24x7
പാലിയേക്കര ടോള്‍ പിരിവ്; തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാമെന്ന് ഹൈക്കോടതി
Paliyekkara Toll

പാലിയേക്കര ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാമെന്ന്  ഹൈക്കോടതി. ചില ഉപാധികള്‍ വെക്കുമെന്നും ഹൈക്കോടതി പറഞ്ഞു. തൃശൂര്‍ ജില്ലാ കലക്ടര്‍ കോടതിയിൽ ഓണ്‍ലൈനായി ഹാജരായി. പ്രദേശത്തെ ഗതാഗത കുരുക്ക് പരിഹരിച്ചെന്ന് കലക്ടര്‍ പറഞ്ഞു. ഗതാഗത കുരുക്ക് സ്വാഭാവികമെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. ഇന്ന് മുതല്‍ ടോള്‍ പിരിവിന് അനുമതി നല്‍കണമെന്ന് ദേശീയ പാതാ അതോറിറ്റിയും, കരാര്‍ കമ്പിനിയും കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ടോള്‍ പിരിക്കാന്‍ തിങ്കളാഴ്ച മുതല്‍  അനുമതി നല്‍കാമെന്ന് കോടതി ഉത്തരവിടുകായയിരുന്നു. ജസ്റ്റിസ് മുഹമ്മദ് മുഷതാഖ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories