മുസ്ലിം പണ്ഡിത സഭയായ സമസ്തയുടെ പോഷക ഘടകത്തിൽ നാസർ ഫൈസി കൂടത്തായിക്കെതിരെ പടയൊരുക്കം. നാസർ ഫൈസി കൂടത്തായി നിരന്തരം സമസ്തയുടെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ ആക്ഷേപിക്കുന്നു എന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുത്തുബാഇന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നാസർ ഫൈസിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് വിരുദ്ധ വിഭാഗം പ്രമേയം അവതരിപ്പിച്ചു.
മുസ്ലിം പണ്ഡിതസംഘടനയായ സമസ്തയുടെ പ്രധാന പോഷക ഘടകമാണ് ജംഇയ്യത്തുൽ ഖുതുബാ. പള്ളികളിൽ ജുമുഅക്ക് നേതൃത്വം നൽകുന്ന ഖത്തീബുമാരുടെ സംസ്ഥാനതല കൂട്ടായ്മയാണ് ഈ പോഷക സംഘടന. ഇതിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നാസർ ഫൈസി കൂടത്തായിയെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
സമസ്തയെയും സമസ്തയിലെ മുതിർന്ന നേതാക്കളെയും നാസർ ഫൈസി കൂടത്തായി നിരന്തരം ആക്ഷേപിക്കുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ സമസ്തയുടെ പോഷക ഘടകമായ ജംഇയ്യത്തുൽ ഖുതുബാഇന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ നിന്നും നീക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. സമസ്തയിലെ ലീഗ് അനുകൂല നേതാക്കളിൽ പ്രധാനിയാണ് നാസർ ഫൈസി കൂടത്തായി. ഇതാണ് ലീഗ് വിരുദ്ധരെ ചൊടിപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം. അവിശ്വാസപ്രമേയം സംബന്ധിച്ച് സമസ്ത കേന്ദ്ര മുശാവറയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.