Share this Article
News Malayalam 24x7
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എംഎ കോളേജ്
Kothamangalam MA College

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളേജ്. വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വച്ച 5 ആവശ്യങ്ങളും അംഗീകരിച്ചു. ഇത് സംബന്ധിച്ച് മാനേജ്മെന്റ് സര്‍ക്കുലര്‍ പുറത്തിറക്കി. ഇതനുസരിച്ച് കെടിയു നിശ്ചയിച്ചിട്ടുള്ള 18 എന്ന മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കും എന്ന് മാനേജ്‌മെന്റ് അറിയിച്ചു. മുന്‍പ് ഇത് 22 ആയിരുന്നു. സേ പരീക്ഷയ്ക്കുള്ള ഫീസ് 6000 ത്തില്‍ നിന്ന് 1000 രൂപയാക്കി കുറയ്ക്കുമെന്നും സര്‍ക്കുലറിലുണ്ട്. കൃത്യമായി അക്കാദമിക് കൗണ്‍സില്‍ യോഗം നടത്തും, ഇയര്‍ ബാക്ക് സംവിധാനം ഒഴിവാക്കും, ക്രെഡിറ്റ് ഇല്ലാത്തതിനാല്‍ ഇയര്‍ബാക്ക് ആയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കും എന്നും സര്‍ക്കുലറില്‍ മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സര്‍ക്കുലര്‍ ഇറക്കിയത്.. ക്രെഡിറ്റില്ലാത്തതിനാല്‍ ഇയര്‍ ബാക്ക് ആയ  അരുണാചല്‍ സ്വദേശി മിച്ചി മാര്‍പ്പു കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories