Share this Article
KERALAVISION TELEVISION AWARDS 2025
ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണു; മലയാളി അബുദാബിയിൽ മരിച്ചു
വെബ് ടീം
posted on 12-09-2023
1 min read
Malayali died in Abudabi

അബുദാബി: ദേഹത്തേയ്ക്ക് ക്രെയിന്‍ പൊട്ടിവീണു മലയാളി യുവാവ് മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞ് (42) ആണ് മരിച്ചത്.

അബുദാബിയില്‍ സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ കമ്പനിയില്‍ ഡ്രൈവറായിരുന്നു. ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണാണ് അപകടം സംഭവിച്ചത്. അലിയാര്‍ കുഞ്ഞ് മുഹമ്മദ് - അമീദ ദമ്പതികളുടെ മകനാണ്. ഭാര്യ ഷീബ. കബറടക്കം നാട്ടില്‍ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories