Share this Article
News Malayalam 24x7
മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂരിലും കാസര്‍ഗോഡും ഓറഞ്ച് അലർട്
Change in rain warning; Kannur and Kasargod are on orange alert

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് നാല്‌ ദിവസം കൂടി ശക്തമായ മഴ തുടരും. മധ്യ, വടക്കൻ ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ കണ്ണൂരിലും കാസർകോടും ഓറഞ്ച് അലർട്ട് തുടരുന്നതിനോടൊപ്പം പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പലയിടത്തും ശക്തമായ മഴ തുടരുന്നതിനാൽ മലയോര മേഖലകളിലും തീരദേശത്തും ജാഗ്രത തുടരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories