Share this Article
News Malayalam 24x7
തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ മരക്കരി കത്തിച്ചു വെച്ചു, 3 യുവാക്കൾ ശ്വാസം മുട്ടി മരിച്ചു.
വെബ് ടീം
3 hours 33 Minutes Ago
1 min read
3 dead

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ വിഷപ്പുകയേറ്റ് ശ്വാസം മുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.

തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചിരുന്നു. ഇതിൽ നിന്നുള്ള   ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസ് (19)നെ​ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories