Share this Article
News Malayalam 24x7
രാജ്യവ്യാപക തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിനായി നടപടികള്‍ ആരംഭിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്
Supreme Court

രാജ്യവ്യാപകമായി വോട്ടർപട്ടിക തീവ്ര പരിശോധന ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. ഈ മാസം പത്തിന് ഡൽഹിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർമാരെ പങ്കെടുപ്പിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. 2026 ജനുവരി ഒന്നിന് മുമ്പ് എല്ലാ സംസ്ഥാനങ്ങളിലും വോട്ടർപട്ടിക പുതുക്കൽ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികൾ ഒക്ടോബറിൽ തന്നെ ആരംഭിക്കുമെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

ബി.ജെ.പി. നേതാവ് അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ. ഹർജിയിൽ അടിയന്തരമായി വോട്ടർപട്ടിക പുതുക്കണം എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിക്ക് നോട്ടീസ് നൽകുകയും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ആധാറിനെക്കുറിച്ചും രേഖകളെക്കുറിച്ചുമൊക്കെ കൃത്യമായ ഇടക്കാല ഉത്തരവുകൾ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.


പുതുതായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്കാണ് വോട്ടർപട്ടിക പുതുക്കുന്നതിൽ മുൻഗണന നൽകിയിരിക്കുന്നത്. കമ്മീഷൻ നൽകിയ കത്തിൽ വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


വോട്ടർപട്ടികയിൽ നിന്ന് അനർഹരായവരെ ഒഴിവാക്കുകയും അർഹരായവരെ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് തീവ്ര പരിശോധനയുടെ പ്രധാന ലക്ഷ്യം. 2026 ജനുവരി ഒന്നിനെ യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ട് എത്രയും പെട്ടെന്ന് വോട്ടർപട്ടിക പുതുക്കൽ നടപടികൾ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഈ നടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കാനുള്ള അതിവേഗ നീക്കമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories