Share this Article
News Malayalam 24x7
മുംബൈ ട്രെയിൻ സ്ഫോടനക്കേസ്: 12 പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
 2006 Mumbai Train Blasts: Supreme Court Stays Acquittal of 12 Accused

2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ക്രിമിനല്‍ അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ നടപടി. 

ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് എന്‍ കെ സിംഗ് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് വിധി. ഹൈക്കോടതി വിധിയില്‍ നടത്തിയ ചില നിരീക്ഷണങ്ങള്‍ മക്കോക്ക നിയമപ്രകാരം തീര്‍പ്പുകല്‍പ്പിക്കാത്ത മറ്റ് വിചാരണകളെ ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്.  കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും 'പ്രതി കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കാണിച്ചാണ് ബോംബൈ ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories