Share this Article
Union Budget
മൂന്ന് വയസുകാരനെ കൊന്ന് വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു; അറസ്റ്റ്
വെബ് ടീം
posted on 09-09-2024
1 min read
SANJAY DEATH

ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലി രാധപുരത്ത് മൂന്ന് വയസുകാരനെ കൊന്ന് മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു. വിഘ്നേഷ്-രമ്യ ദമ്പതികളുടെ മകൻ സഞ്ജയ് ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി തങ്കമ്മാൾ അറസ്റ്റിലായി.

രാവിലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് പരിശോ​ധനയ്‌ക്കിടെ തങ്കമ്മാൾ വീട്ടിൽ നിന്നും ഓടിപ്പോകുന്നത് കണ്ടു. സംശയം തോന്നിയ പൊലീസ് സംഘം ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ

വാഷിങ് മെഷീനിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതക കാരണം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്. തങ്കമ്മാളിന്റെ മകൻ അടുത്തിടെ മരിച്ചിരുന്നുവെന്നും ഇവർ വിഷാദത്തിൽ ആയിരുന്നു എന്നും പറപ്പെടുന്നുണ്ട്. എന്നാൽ കുടുംബങ്ങൾ തമ്മിൽ വൈരാ​ഗ്യത്തിലായിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories