Share this Article
News Malayalam 24x7
കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മരണ പുതുക്കി രാജ്യം
India Commemorates Kargil Vijay Diwas, Pays Tribute to Fallen Heroes

കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മരണ പുതുക്കി രാജ്യം. പാകിസ്ഥാനെതിരായ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയം നേടിയിട്ട് ഇന്നേക്ക് 26 വര്‍ഷം. ദ്രാസില്‍ യുദ്ധസ്മാരകത്തില്‍  നടക്കുന്ന ഔദ്യോഗിക പരിപാടിയില്‍ കേന്ദ്ര മന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കും. കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, പ്രതിരോധ സഹ മന്ത്രി സഞ്ജയ് സേത് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുക. രാജ്യത്തിനായി ജീവന്‍ നല്‍കിയ ധീര സൈനികരുടെ ഓര്‍മ്മ പുതുക്കും.വീരമൃത്യു വരിച്ച സൈമനികരുടെ കുടുംബങ്ങളെ ആദരിക്കും. ഇന്നും നാളെയുമായി ദ്രാസില്‍ വിവിധ കലാസാസംകാരിക പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുക്കും. ഡല്‍ഹിയിലെ യുദ്ധ സ്മാരകത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി പരിപാടികള്‍ സംഘടിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories