Share this Article
image
കേരളം തിളച്ച് മറിയുന്നു; ആശ്വാസ മഴ കാത്ത് ജനങ്ങൾ
വെബ് ടീം
posted on 18-04-2023
1 min read

സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടുന്നു. സാധാരണ നിലയിൽ നിന്നും 2 മുതൽ 4 ഡിഗ്രീ വരെ ചൂടിന് വർദ്ധനവ് ഉണ്ടാകും. ആറു ജില്ലകളിൽ താപനില ഉയർന്ന് നിൽക്കും. പത്തിലധികം സ്ഥലത്ത് തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. 

ചൂട് കൂടുതൽ അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് താപനില ഉയരാൻ സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തൃശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രിക്ക് അടുത്ത് ചൂട് വർദ്ധിക്കും.പാലക്കാട് , കോഴിക്കോട് , കണ്ണൂർ , തൃശ്ശൂർ , കോട്ടയം , ആലപ്പുഴ എന്നീ ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കോട്ടയം, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി വരെ ചൂട് ഉയരാനും സാധ്യത കാണുന്നതായി കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണ നിലയിൽ നിന്ന് രണ്ടു മുതൽ നാലു ഡിഗ്രി വരെ കൂടുതലാണ് ഈ ജില്ലകളിൽ അനുഭവപ്പെടുക.തുടർച്ചയായി വെള്ളം കുടിക്കുക, സൂര്യാഘാതം എൽക്കതിരിക്കാൻ ശ്രദ്ധിക്കുക എന്നീ നിർദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്നത് . 

വേനൽ മഴ ലഭിക്കാത്ത സാഹചര്യത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ തോത് ഉയർന്നേക്കും എന്നാണ് സൂചന. മാർച്ച് മാസം മുതൽ ലഭിക്കേണ്ട വേനൽ മഴയിൽ 42% ആണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ . വലിയ മഴ പെയ്യാതെ കേരളത്തിൽ അനുഭവപ്പെടുന്ന ചൂടിന് അയവ് വരണമെന്നും ഇല്ല. അതേസമയം,  വരുന്ന 20, 21 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories