Share this Article
News Malayalam 24x7
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍
Ongoing Border Provocations by Pakistan Persist

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ പത്താം ദിവസവും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പ്പുണ്ടായി. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ എന്നീ എട്ട് സ്ഥലങ്ങളില്‍ ആണ് വെടിവയ്പ്പുണ്ടായത്. ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍സൈന്യം വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് പഹല്‍ഗാമില്‍ ഒരു വ്യാപാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് 15 ദിവസം മുന്‍പ് കട തുടങ്ങിയ വ്യാപാരിയെയാണ് ചോദ്യം ചെയ്യലിനായി ദേശീയ സുരക്ഷ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. രാജസ്ഥാനില്‍ അതിര്‍ത്തി മറികടന്ന ഒരു പാക് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ ഭഹാവല്‍പുറിനടുത്ത് നിന്ന് ശനിയാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories