റിലീസിനൊരുങ്ങുന്ന 'പൊങ്കാല' സിനിമയുടെ ഷൂട്ടിംഗ് ഭാഗങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി സിനിമയുടെ സംവിധായകന്‍ എ.ബി ബിനില്‍. ശ്രീനാഥ് ഭാസി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫൈസല്‍ ഷാക്കെതിരെയാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.