Share this Article
KERALAVISION TELEVISION AWARDS 2025
മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണം; പി വി അൻവർ
PV Anwar

മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും അന്‍വര്‍. മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണം, പരാമര്‍ശത്തിന്റെ  ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ഓഫീസിനുമാണ്.

പരാമര്‍ശം ഒരു സമുദായത്തെ മാത്രമല്ല എല്ലാവരേയും ബാധിക്കുമെന്നും അന്‍വര്‍. പി ആര്‍ വിവാദത്തില്‍ പാര്‍ട്ടിയില്‍ തന്നെ പല അഭിപ്രായങ്ങളാണ്.

പാര്‍ട്ടിക്ക് മുഖ്യമന്ത്രിയെ പേടി, മുഖ്യമന്ത്രിയ്ക്ക് ശശിയെയും അജിത് കുമാറിനെയും ഭയം. പാര്‍ട്ടിയില്‍ ഒന്നും പറയാന്‍ ആരുമില്ലെന്നും അന്‍വര്‍ പറഞ്ഞു.

തവനൂര്‍ എംഎല്‍എ കെടി ജലീലിനെതിരെയും വിമര്‍ശനം. ഒറ്റയ്ക്ക് നില്‍ക്കാന്‍ ജലീലിന് ഭയമാണെന്നും, ജലീല്‍ നില്‍ക്കുന്നത് മറ്റാരുടെയോ കാലിലാണെന്നും അന്‍വര്‍ പരിഹസിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories