CMRL എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍, സംസ്ഥാന സര്‍ക്കാര്‍ കേസ് എടുക്കണമെന്ന് ഇഡി ശുപാര്‍ശ നല്‍കിയതില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. സിപിഐഎമ്മിനും പിണറായി വിജയനുമെതിരെ ഗൂഡാലോചന നടത്തുവെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വീണ തെറ്റ് ചെയ്‌തെന്ന് കോടതി പറഞ്ഞിട്ടില്ല. കൈകള്‍ ശുദ്ധമാണെന്ന് റിയാസും പറഞ്ഞിട്ടുണ്ട്. ഇഡിക്ക് ലഭിച്ച വിവരങ്ങള്‍ ശരിയെങ്കില്‍ അറസ്റ്റ് ചെയ്യാമല്ലോ എന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.