Share this Article
KERALAVISION TELEVISION AWARDS 2025
തെലങ്കാനയിൽ രേവന്ത് റെഡ്ഢി മുഖ്യമന്ത്രി; പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌, ഏഴിന് സത്യപ്രതിജ്ഞ
വെബ് ടീം
posted on 05-12-2023
1 min read
REVANTH REDDY TELANGANA NEW CM,ANNOUNCED

ന്യൂഡൽഹി:രേവന്ത് റെഡ്ഢി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി.ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡ് യോഗത്തിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഏഴാം തീയതിയാണ് സത്യപ്രതിജ്ഞ. തെലങ്കാനയില്‍ വണ്‍ മാന്‍ ഷോ ആയിരിക്കില്ല. ഇതൊരു മികച്ച ടീം ആയിരിക്കും. എല്ലാ മുതിര്‍ന്ന നേതാക്കളേയും പരിഗണിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ ഹൈദരാബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തല്‍ ഐക്യകണ്‌ഠേന തീരുമാനമായിരുന്നു. ശേഷം, അന്തിമ പ്രഖ്യാനം നടത്താനായി ഹൈക്കമാന്‍ഡിനെ ചുമലതപ്പെടുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡ് യോഗമാണ് പ്രഖ്യാപനം നടത്തിയത്. 

തിങ്കളാഴ്ച്ചയാണ് പ്രത്യേക വിമാനത്തില്‍ ഡികെയും എഐസിസി നിരീക്ഷകരും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. വിജയിച്ച 64 എംഎല്‍എമാരുടേയും അഭിപ്രായം അറിഞ്ഞ ശേഷമാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഗച്ചിബൗളിയിലെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച കൂടിക്കാഴ്ച്ചയില്‍ ഓരോരുത്തരില്‍ നിന്നും പ്രത്യേകം അഭിപ്രായം എടുക്കുകയായിരുന്നു. ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ച്ചയില്‍ എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories