മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരവും പ്രകോപനപരവുമായ പോസ്റ്റിട്ടയാൾ അറസ്റ്റിൽ. കാസർഗോഡ് പള്ളിക്കര സ്വദേശി ഫൈസൽ തോട്ടി ഹംസയെയാണ് ബേക്കൽ പൊലീസ് പിടികൂടിയത്. വി.എസിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.