മുംബൈയില്‍ ശക്തമായ മഴ തുടരുന്നു. അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിനുകള്‍ അടക്കം വൈകിയോടുകയാണ്. മുംബൈ LTT-തിരുവനന്തപുരം നോര്‍ത്ത് 6 മണിക്കൂര്‍ വൈകിയോടുന്നു. രാജധാനി എക്സ്പ്രസ്, എറണാകുളം മംഗള എക്സ്പ്രസ്, തിരുവനന്തപുരം-നേത്രാവതി അടക്കമുള്ള ട്രയിനുകളും വൈകിയോടുകയാണ്.