Share this Article
News Malayalam 24x7
അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി; ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയം തള്ളി ഇസ്രയേല്‍
Israel rejected the resolution passed by the United Nations

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയം തള്ളി ഇസ്രയേല്‍. യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. അവാസന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നാണ് ഇസ്രയേല്‍ നിലപാട്.

യുഎന്‍ രക്ഷാ കൗണ്‍സിലിലെ 14 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് വെടിനിര്‍ത്തല്‍ പ്രമേയം പാസ്സായത്. എന്നാല്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് അമേരിക്ക വിട്ടുനിന്നു.നേരത്തെയും ഇസ്രയേലിനെ അനുകൂലിച്ച് അമേരിക്ക രംഗത്തുവന്നിരുന്നു. 

രക്ഷാകൗണ്‍സിലിലെ താല്‍ക്കാലിക അംഗങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം നിര്‍ബന്ധമായും നടപ്പാക്കപ്പെടണമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രമേയം തള്ളി ഇസ്രയേല്‍ രംഗത്തുവന്നു. യുദ്ധം നിര്‍ത്തില്ലെന്നും ഹമാസിനെ തുരത്തുംവരെ യുദ്ധം തുടരുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി.

അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നും ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗവീര്‍ പറഞ്ഞു.ആക്രമണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. പ്രമേയത്തെ പിന്തുണയ്ക്കാതെ വിട്ടു നിന്ന അമേരിക്ക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയെന്നും ബെന്‍ ഗവീര്‍ പറഞ്ഞു.

ഇതാദ്യമായാണ് സുരക്ഷാ കൗണ്‍സിലില്‍ വെടിനിര്‍ത്തല്‍ പ്രമേയം പാസാകുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇസ്രയേലും.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories