Share this Article
Union Budget
"പിച്ചാത്തിയുമായി അരമനയിൽ കയറിച്ചെല്ലാതിരുന്നാൽ മതി"- രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി പരാതി നൽകി
വെബ് ടീം
posted on 20-04-2025
1 min read
bjp

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകി ബിജെപി. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തെ സംബന്ധിച്ച രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പരാതി. മണിപ്പൂരിലെ പോലെ പിച്ചാത്തിയുമായി അരമനയിൽ കയറി ചെല്ലാതിരുന്നാൽ മതിയെന്നായിരുന്നു പരാമർശം.ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസിൽ പരാതി നൽകിയത്. സമൂഹത്തിൽ സ്പർധ ഉണ്ടാക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിച്ചെന്നാണ് പരാതി. അരമനയിലേക്ക് വാക്കത്തിയും പിച്ചാത്തിയും ദണ്ഡുമായി പോയി ആക്രമിക്കുന്നവരാണ് എന്ന തരത്തിൽ ദുരുദ്ദേശത്തോട് കൂടിയുള്ള പ്രസ്താവനയാണ് എംഎൽഎയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. ഇത് സമൂഹത്തിൽ കലാപാഹ്വാനം ഉണ്ടാക്കുന്നതാണ്. എംഎൽഎ സ്ഥിരമായി ജനപ്രതിനിധിയുടെ പക്വത കാണിക്കാതെയാണ് പെരുമാറുന്നത്. അപക്വമായ പ്രസ്താവനകളാണ് ആവ‍ർത്തിക്കുന്നത്. സമൂഹത്തിൻ്റെ സമാധാനാന്തരീക്ഷം തക‍ർക്കുന്ന രീതിയിലാണ് പ്രതികരണം. ഇത് അവസാനിപ്പിക്കണം, വിദ്വേഷ പരാമ‍ർശത്തിൽ കേസെടുക്കണമെന്നും ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ പരാതിയിൽ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories