Share this Article
News Malayalam 24x7
തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ തുറക്കില്ല; പ്രതിഷേധം ശക്തമാക്കുമെന്നും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍
വെബ് ടീം
posted on 17-03-2026
1 min read
hotel & resturent association

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഒരു ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഹോട്ടലുകള്‍ അടച്ചിടുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. ഹോട്ടലുകളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും സംഘടന അറിയിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ തന്നെ സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകളും തട്ടുകടകളും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇരട്ടി വില നല്‍കിയാലും ഗ്യാസ് സിലിണ്ടര്‍ കിട്ടാനില്ലാത്ത സ്ഥിതിയാണെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പലതിലും മെനുവിലെ വിഭവങ്ങള്‍ കാര്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. ഹോട്ടലുകള്‍ അടച്ചതോടെ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. അനുബന്ധ മേഖലകളിലും പ്രതിസന്ധി രൂക്ഷമാണ്.പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടര്‍ന്നാണ് സംഘടന സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടല്‍ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കേരളത്തിലെ ഹോട്ടല്‍ വ്യവസായ മേഖല പൂര്‍ണമായും സ്തംഭിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories