എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് പരീക്ഷണ മരുന്ന് നല്‍കിയെന്ന ആരോപണം ആവര്‍ത്തിച്ച് മുൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഷെൽഫ് ലൈഫ് ഇല്ലാത്ത, രാജ്യത്ത് അനുവാദം ലഭിക്കുന്നതിന് മുൻപ് ഉത്പാദിപ്പിച്ച ഈ മരുന്ന്, പരീക്ഷണ അടിസ്ഥാനത്തിൽ ഇറക്കിയതെന്ന് ഭയന്നാൽ തെറ്റ് പറയാൻ ആകില്ലെന്നും വീണ ജോർജ് വിമർശിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് വിമർശനം. ജനറിക് മെഡിസിന് ക്ലിനിക്കല്‍ ട്രയല്‍ വേണ്ട എന്നാണെങ്കില്‍ കമ്പനി എന്തിന് ക്ലിനിക്കല്‍ ട്രയല്‍ ലേബലോട് കൂടിയ മരുന്ന കെഎംസിഎല്ലിന് നല്‍കി? അത് തീര്‍ത്തും ദുരൂഹമാണെന്നും വീണ ജോര്‍ജ് ആരോപിച്ചു.കെഎംസിഎല്‍ വഴിയുള്ള മരുന്ന് വിതരണത്തില്‍ എങ്ങനെ ക്ലിനിക്കല്‍ മരുന്ന് ഉള്‍പ്പെട്ടുവെന്നും ഓരോ ബാച്ചിനും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും അത് എന്ത് കൊണ്ട് ഉണ്ടായില്ലെന്നും പോസ്റ്റില്‍ ചോദ്യം. ഉന്നയിക്കപ്പെട്ട ചോദ്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്നും മരുന്ന് പരീക്ഷണത്തില്‍ കൃത്യമായ മറുപടി സര്‍ക്കാര്‍ പറയേണ്ടതായിട്ടുണ്ടെന്നും വീണ ജോര്‍ജ് കുറിച്ചു.