Share this Article
PSC പരീക്ഷാ ക്രമക്കേട്; 'പ്രധാനപ്പെട്ട കേസുകളിൽ ഭായ് കളിച്ചിട്ട് കാര്യമില്ല'
PSC Exam Irregularities

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തെ തടസപ്പെടുത്തുന്ന കോടതി ഉത്തരവുകളൊന്നും ഇല്ലാതിരിന്നിട്ടും അന്വേഷണം നടക്കുന്നില്ല. പ്രധാനപ്പെട്ട കേസുകളിൽ ഭായ് ഭായ് കളിച്ചിട്ട് കാര്യമില്ലെന്നും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പി എസ് സിയുടെ ഹര്‍ജി ഒക്ടോബർ 27ലേക്ക് മാറ്റി. ചെയര്‍മാനും അംഗങ്ങളും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories