സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നടപടികൾ കടുപ്പിച്ച് ഇ ഡി. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് ഇ.ഡി വീണ്ടും മുൻ മുഖ്യ മന്ത്രി പിണറായി വിജയന് സമ്മൻസ് അയക്കും. ഒക്ടോബർ 23ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നേരത്തെ സമൻസ് നൽകിയിരുന്നു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.എന്നാൽ സുപ്രീം കോടതിയുടെ അനുമതിയും ഉത്തരവുകളും നിലവിലുണ്ടെങ്കിലും അന്വേഷണത്തിന് തടസമില്ലെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. വരുന്ന ദിവസങ്ങളിൽ പുതിയ തീയതി നിശ്ചയിച്ച് വീണ്ടും സമ്മൻസ് അയക്കും.