Share this Article
News Malayalam 24x7
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സിപിഐഎം നേതാക്കളുടെ വിടുതൽ ഹർജി ഇന്ന് പിഎംഎൽഎ കോടതിയിൽ
Karuvannur Bank Scam Case

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാക്കളുടെ വിടുതൽ ഹർജി ഇന്ന് പിഎംഎൽഎ കോടതി പരിഗണിക്കും.വിചാരണയ്ക്ക് തെളിവില്ലെന്നും പാർട്ടിയെ കള്ളപണ കേസിൽ പ്രതിച്ചേർക്കാൻ ആകില്ലെന്നുമാണ് ഹർജിയിലെ വാദം. ഹർജി എതിർത്ത ഇഡി ബിനാമി വായ്പ അനുവദിക്കാൻ നേതാക്കൾ ഇടപ്പെട്ടതിന് തെളിവുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി . മുൻ മന്ത്രിമാരായ എ.സി. മൊയ്തീൻ എം.എൽ.എ, കെ. രാധാകൃഷ്ണൻ എം.പി, സി.പി.ഐ.എം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ് എന്നിവർക്കൊപ്പം കേസിലെ 64-ാം പ്രതിയായി ചേർക്കപ്പെട്ട സി.പി.ഐ.എം പാർട്ടിയുമാണ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories