കൊച്ചി: പ്രക്ഷേപണ ലോകം പുതിയ ശാസ്ത്ര സാധ്യതകളിലൂടെ മുന്നോട്ട് കുതിക്കുകയാണെന്നും അതിനിടയിൽപ്പെട്ട് മനുഷ്യർ ചതഞ്ഞരഞ്ഞുപോകാതെ പുതിയ ഒരു പ്രക്ഷേപണ സംസ്കാരം നമ്മുക്ക് ഉണ്ടാക്കണമെന്ന് ഫ്‌ളവേഴ്‌സ് ടിവി ആൻഡ് 24 ന്യൂസ് മാനേജിങ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർ. ഈ പ്രക്ഷേപണ സംസ്കാരം വിതരണത്തിലും വിന്യാസത്തിലും പ്രകടമായാൽ വാർത്ത ചാനലുകൾ ഉൾപ്പെടെയുള്ള ബ്രോഡ്കാസ്റ്റിംഗ് മേഖല കുറേക്കാലം കൂടി നിലനിൽക്കുമെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു.ജീവിതവും അസ്തിത്വവും അപകടത്തിലാക്കുന്ന സാഹചര്യം, ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുവരവും ബ്രോഡ്കാസ്റ്റിംഗ് മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്. ഇവയെ പ്രതിരോധിക്കാൻ കേരളത്തിലെ തന്നെ ഏറ്റവും വിഖ്യാതമായ കേബിൾ കമ്പനിയായ കേരളവിഷന് വലിയ സാദ്ധ്യതകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.മെഗാ കേബിൾ ഫെസ്റ്റിന്റെ ഭാഗമായുള്ള ബ്രോഡ്കാസ്റ്റ് ലീഡേഴ്‌സ് ടോക്കിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്രീകണ്ഠൻ നായർ.
കുത്തക കമ്പനികളിൽ നിന്നുൾപ്പെടെ ധാരാളം വെല്ലുവിളികൾ നേരിട്ട കേരളവിഷൻ 1000 കോടി ക്ലബ്ബിൽ എത്തിയെന്നത് അദ്‌ഭുതമാണെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു. ബ്രോഡ്കാസ്റ്റിംഗ്,ചാനൽ മേഖലകളിലെ അനുഭവ പരിചയങ്ങളിൽ നിന്ന് സെമിനാറിൽ സംസാരിച്ച ശ്രീകണ്ഠൻനായർ കേരളത്തിൽ നിന്നുള്ള ആദ്യ ഇംഗ്ലീഷ് ന്യൂസ് ചാനൽ എന്ന പുതിയ ചുവടുവയ്‌പിനെ കുറിച്ചും സംസാരിച്ചു.
ബ്രോഡ്‌കാസ്റ്റ് ലീഡേഴ്‌സ് ടോക്കിന്റെ മുഴുവൻ വീഡിയോ താഴെ ക്ലിക്ക് ചെയ്തു കാണാം