Share this Article
News Malayalam 24x7
തൃശൂർ പൊലീസ് കമ്മീഷണറെ മാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി
വെബ് ടീം
posted on 21-04-2024
1 min read
THRISSUR POLICE COMMISSIONER WILL TRANSFERRED

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളിൽ ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിൽ തൃശൂർ പൊലീസ് കമ്മിഷണർ അങ്കിത് അശോക്, അസിസ്റ്റന്റ് കമ്മിഷണർ സുദർശൻ എന്നിവരെ അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും പൊലീസ് മേധാവിക്ക് നൽകിയ നിർദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാവും സ്ഥലംമാറ്റം നടപ്പാക്കുക. 

പുതിയ മൂന്ന് ഉദ്യോഗസ്ഥരുടെ പേരടങ്ങിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി നൽകി.

പൊലീസിന്റെ അതിരുകടന്ന നിയന്ത്രണമാണ് പൂരത്തിൽ പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് നിലവിലെ പരാതി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories