Share this Article
Union Budget
ബാർക്കില്‍ മലയാള വാർത്താ ചാനലുകളിൽ റിപ്പോർട്ടർ ഒന്നാമത്
വെബ് ടീം
posted on 15-05-2025
1 min read
REPORTER CHANNEL

കൊച്ചി: മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങില്‍ രണ്ടും മുന്നൂം സ്ഥാനങ്ങളില്‍ മാറ്റമുണ്ടായാലും  വർഷങ്ങളോളം ഒന്നാം സ്ഥാനത്ത്  നിലയുറപ്പിച്ചിരുന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. എന്നാല്‍ ഇപ്പോഴിതാ ആ കസേരയ്ക്ക്  ഇളക്കം തട്ടിയിരിക്കുകയാണ്. ചെറിയ കാലയളവിൽ മാത്രമാണ് ഇതുവരെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം വിട്ടു കൊടുത്തിട്ടുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റിപ്പോർട്ടർ ചാനലാണ്  ഏറ്റവും പുതിയ ബാർക്ക് റേറ്റിങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.97 .71 %  റേറ്റിങ്ങുമായാണ്  റിപ്പോർട്ടർ ചാനൽ  ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതോടെ ഇക്കാലമത്രയും ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 92 .21 % ആണ് അവർക്ക് ഈ ആഴ്ച ലഭിച്ചത്. മറ്റു ചാനലുകൾ ഇരുപതിലധികം ശതമാനത്തിന്റെ വ്യത്യാസത്തിലാണ് ഉള്ളത്.കുറഞ്ഞ കാലയളവുകൊണ്ടാണ് ബാർക്കിൽ ഒന്നാമതെത്തിയതെന്നാണ് റിപ്പോർട്ടർ അറിയിക്കുന്നത്.  എല്ലാ വിഭാഗങ്ങളിലും ഒന്നാമതെത്തിയാണ് ചാനലിന്റെ ഈ നേട്ടം.

റിപ്പോർട്ടർ ചാനൽ നേരത്തെയുള്ള ആഴ്ചകളിൽ തന്നെ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി ഉയർത്തി തുടർച്ചയായി ഒന്നാം സ്ഥാനത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories