യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരനെ ലഹരി പരിശോധനക്കിടെ പോലീസ് പിടികൂടിയ സംഭവത്തിൽ പി കെ ഫിറോസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ. കഴിഞ്ഞ ഫെബ്രുവരിയിൽ പി കെ ഫിറോസ് ലഹരിയെ കുറിച്ച് ഫേസ്ബുക് പോസ്റ്റിൽ കുറിച്ച വരികളാണ് ഇപ്പൊൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫേസ്ബുക്കിൻറെ പൂർണ രൂപം ഇങ്ങനെയാണ് :- എവിടെ നിന്നാണ് കേരളത്തിലേക്ക് ഇത്രയും മയക്ക് മരുന്നുകൾ വരുന്നത്? മയക്ക് മരുന്നിൻ്റെ വൻ ഒഴുക്ക് എന്ത് കൊണ്ടാണ് തടയാൻ കഴിയാത്തത്? മയക്ക് മരുന്ന് ലോബിയെ സഹായിക്കുന്നവർ കപ്പലിൽ തന്നെ ഉണ്ട് എന്നതായിരുന്നു ഫേസ്ബുക് പോസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പി കെ ഫിറോസ് പ്രതികരിച്ചിട്ടില്ല.