Share this Article
News Malayalam 24x7
110 ശതമാനം മത്സരിക്കും,കണ്ണൂരിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ എം പി
വെബ് ടീം
2 hours 42 Minutes Ago
1 min read
K SUDHAKARAN

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ എം പി.കണ്ണൂരിൽ ഉറപ്പായും മത്സരിക്കുമെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.10 ശതമാനം മത്സരിക്കുമെന്നും സുധാകരൻ പറഞ്ഞു.

അതേ സമയം മറ്റു കോണ്‍ഗ്രസ് നേതാക്കളും കണ്ണൂര്‍ സീറ്റ് ഉന്നമിടുന്നുണ്ട്. എംപി സ്ഥാനം ഒഴിവാക്കി എംഎൽഎ ആകണമെന്നും മന്ത്രിയാകണമെന്നുമുള്ള ആഗ്രഹം കെ സുധാകരൻ ഇതിനോടകം പല നേതാക്കളോടും പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. കെ സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാന്റിന്‍റെ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികൾ പ്രചരിപ്പിക്കുന്നത്. കെ സുധാകരന് മാത്രം ഇളവ് നൽകിയാൽ നാലഞ്ച് എംപിമാർ കൂടി നിയമസഭയിലേക്ക് ഇറങ്ങാൻ തയ്യാറായി നിൽക്കുന്നതിനാൽ കെപിസിസി നേതൃത്വം അനുകൂലമല്ലെന്നാണ് റിപ്പോർട്ട്  



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories