Share this Article
സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം
Reports of Recent Attacks Targeting Saudi Arabia

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം. റിയാദിനെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞതായി സഖ്യസേന അറിയിച്ചു. റിയാദും കിഴക്കന്‍ പ്രവിശ്യയും ലക്ഷ്യമിട്ട രണ്ട് ഡോണുകള്‍ തടഞ്ഞതായും വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി സേന അറിയിച്ചു.ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ട് സൂപ്പര്‍ടാങ്കറുകളില്‍ മൈനുകള്‍ ഇടിച്ചതായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് അറിയിച്ചു. അനധികൃത തെക്കന്‍ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ച ടാങ്കറുകള്‍ക്ക് നേരെയാണ് മൈന്‍ ആക്രമണം ഉണ്ടായത്. ഇതോടെ ഈ ആഴ്ചമാത്രം ഹോര്‍മൂസില്‍ മൈന്‍ ഇടിച്ച കപ്പലുകളുടെ എണ്ണം 10 കടന്നു. ഹോര്‍മൂസിലെ കപ്പല്‍ ആക്രമണവും ഹൂതികളുമായുള്ള ഏറ്റുമുട്ടലും എണ്ണ വില ഉയര്‍ത്തി.ബ്രെന്റ് ക്രൂഡ് ബാരലിന് 116 ഡോളറായി ഉയര്‍ന്നു. അസംസ്‌കൃത എണ്ണ വില ബാരലിന് 103 ഡോളറായി.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories