Share this Article
News Malayalam 24x7
മാങ്കൂട്ടത്തിലിന് ഫ്ളാറ്റ് ഒഴിയാൻ നോട്ടീസ്
MLA Rahul Mamkootathil

ബലാത്സംഗ കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോയ ശേഷം തിരിച്ചെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് താമസിക്കുന്ന ഫ്ലാറ്റ് ഒഴിയാൻ നോട്ടീസ്. പാലക്കാട്ടെ ഫ്ലാറ്റ് അസോസിയേഷനാണ് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകിയിരിക്കുന്നത്.

ഈ മാസം 25-നകം ഫ്ലാറ്റ് ഒഴിയണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാറ്റിൽ താമസിക്കുന്നത് മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.


ബലാത്സംഗ കേസിൽ 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം പാലക്കാട് വോട്ട് ചെയ്യാനായി തിരിച്ചെത്തിയത്. എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹം പാലക്കാട്ടെ ഈ ഫ്ലാറ്റിൽ താമസം തുടങ്ങിയത്. നോട്ടീസിനോട് പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ, ഫ്ലാറ്റ് ഒഴിയാമെന്ന് അസോസിയേഷനെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories