മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ശേഷം മേല്‍ശാന്ത്രി പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നിപകരും. തുടര്‍ന്ന് നിയുക്ത മേല്‍ശാന്തി സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരന്‍ നമ്പൂതിരിയേയും സ്വീകരിക്കും. ചൊവ്വാഴ്ച വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിരമാര്‍ നടതുറക്കുന്നതോടെ 41 ദിവസത്തെ മണ്ഡലകാലത്തിന് തുടക്കമാകും. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രി കെ മുരളീധരൻ നാളെ പമ്പയിലെത്തും. മന്ത്രി ക്യാമ്പ് ചെയ്ത് ഒരുക്കങ്ങൾ വിലയിരുത്തും. മണ്ഡലകാലത്ത് ദര്‍ശനം പ്രതിദിനം 80,000 പേര്‍ക്ക് എന്നാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 66000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി എത്താം. അതേസമയം ഭക്തജന തിരക്ക് നിയന്ത്രിക്കാനായി യാത്രാനിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.