Share this Article
KERALAVISION TELEVISION AWARDS 2025
SIR കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
Draft Voter List 2025

കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെയും ആന്തമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തെയും വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായുള്ള കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയും താലൂക്ക് ഓഫീസുകളിലും വോട്ടർമാർക്ക് പട്ടിക പരിശോധിക്കാവുന്നതാണ്. കരട് പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സമർപ്പിക്കാനും പുതിയതായി പേര് ചേർക്കാനുമുള്ള സമയപരിധി ജനുവരി 22 വരെയാണ്.

ഫെബ്രുവരി 21-നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. എൻയുമറേഷൻ ഫോം പൂരിപ്പിച്ചു നൽകാൻ സാധിക്കാത്തവർക്കും വിട്ടുപോയവർക്കും ജനുവരി 22 വരെ സമയം അനുവദിച്ചിട്ടുണ്ട്. ക്രിസ്മസ് അവധി പ്രമാണിച്ച് നാട്ടിലെത്തുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകണമെന്ന ആവശ്യം ശക്തമാണ്.


എസ്.ഐ.ആർ (Special Summary Revision) നടപടികളിലൂടെ കേരളത്തിൽ വൻതോതിലുള്ള വെട്ടിനിരത്തലാണ് നടന്നത്. ആകെ 24.95 ലക്ഷം പേരെയാണ് നിലവിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മരിച്ചുപോയവർ, സ്ഥിരതാമസം മാറിയവർ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവരെ നീക്കം ചെയ്തത്. എന്നാൽ ജീവിച്ചിരിക്കുന്ന പലരെയും മരിച്ചവരായി രേഖപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കൃത്യമായ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories