ബന്ദി കൈമാറ്റത്തിന് പുതിയ നിര്‍ദേശം മുന്നോട്ട് വച്ച് ഇസ്രയേല്‍. ബന്ദികളെ രണ്ട് ഘട്ടമായി കൈമാറാമെന്ന നിര്‍ദേശമാണ് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രയേല്‍ മുന്നോട്ട് വച്ചത്. ആദ്യഘട്ടം ഹമാസ് 11 ബന്ദികളേയും കൊല്ലപ്പെട്ട 16 പേരുടേയും മൃതദേഹങ്ങള്‍ കൈമാറണം.രണ്ടാം ഘട്ടം മുഴുവന്‍ ബന്ദികളേയും ഹമാസ് മോചിപ്പിക്കണം. ഇസ്രയേലിന്റെ നിര്‍ദേശത്തിന് അമേരിക്കയുടെ പിന്തുണയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ കൈമാറാത്തിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടരുകയാണ്.ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് സലാ അല്‍ ബര്‍ദാവിലും ഭാര്യയും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 34 പേരാണ് മരിച്ചത്. വെടിനില്‍ത്തല്‍ ലംഘിച്ച് ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിന് തിരിച്ചടിയായി നടന്ന ആക്രമണത്തില്‍ ലബനനില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.