Share this Article
News Malayalam 24x7
ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; മലയാളി യുവാവിന് ഫുജൈറയില്‍ ദാരുണാന്ത്യം
വെബ് ടീം
posted on 27-01-2026
1 min read
ansar

കോഴിക്കോട്: മലയാളി യുവാവിന് ഒമാനിലെ ഫുജൈറയില്‍ ദാരുണാന്ത്യം. കോഴിക്കോട് വടകര വള്ളിക്കാട്ട് സ്വദേശി അന്‍സാര്‍(28) ആണ് ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയ അന്‍സാര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഫുജൈറയിലെ മസാഫിയിലാണ് ദാരുണമായ സംഭവമുണ്ടായത്.

വെള്ളിയാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്. തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച ഹീറ്ററില്‍ നിന്ന് പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്‍സാറിന്റെ മൃതദേഹം മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories