സർക്കാരിനെതിരായ സമരപരിപാടികൾ ശക്തമാക്കാനൊരുങ്ങി LDF. സമരത്തിന്റെ തുടർനടപടികളും പ്രതിഷേധ പരിപാടികളും സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന LDF യോഗത്തിൽ തീരുമാനമുണ്ടാകും. സർക്കാരിനെതിരായ രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം. അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐഎമ്മും സിപിഐയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് LDF യോഗം ചേരുന്നത്. മുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും യോഗത്തിൽ ചർച്ചയായേക്കും. മുന്നണിയുടെ ഐക്യം നിലനിർത്തുന്നതിനൊപ്പം സർക്കാരിനെതിരായ രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകുക എന്നതും യോഗത്തിന്റെ പ്രധാന അജണ്ടയായിരിക്കും.