2 ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാല്‍ നാളെ മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് . നാളെ രണ്ട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് ഉണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ലക്ഷദ്വീപിനും സമീപ പ്രദേശങ്ങള്‍ക്കും മുകളില്‍ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ തമിഴ്നാടിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും ഉണ്ട്. തെലുങ്കാനയുടെ കിഴക്കന്‍ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്കോട്ട് നീങ്ങി അടുത്ത ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. അതേസമയം മുറസു ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ഇന്നും ദക്ഷിണേന്ത്യയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയികുന്നത്. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ കൂടാതെ കര്‍ണാടകയുടെ തീരദേശം എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത.