Share this Article
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് അനുവദിച്ച് ഇറാൻ; ചൈന, ഇറാഖ്,​ ഖത്തർ എന്നിവയ്ക്കും ആനുകൂല്യം
വെബ് ടീം
1 hours 16 Minutes Ago
1 min read
HORMUZ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് അനുവദിച്ചു. ഇന്ത്യക്ക് പുറമേ ചൈന,​ ഇറാഖ്,​ ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്കും നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി വൈസ് ചെയ്ർമാൻ അഹമ്മദ് ഹയാത്ത് മൊഗദ്ദാം അറിയിച്ചു.

 ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യ,​ ചൈന,​ ഇറാഖ്,​ ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് തടസമില്ലാതെ കടന്നുപോകാം. അമേരിക്കയും അവരെ തടയില്ല എന്ന് അദ്ദേഹം വാർ്ത്താ ഏജൻസിയോട് പറഞ്ഞു. ഇന്ത്യയിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിന് വേണ്ടിയാണ് ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് നൽകിയത്. ചൈനയിൽ നിന്നുള്ള രാഷ്ട്രീയ പിന്തുണ ലക്ഷ്യമിട്ടാണ് അവർക്ക് അനുമതി നൽകിയത്. ഗൾഫ് മേഖലയിലെ കപ്പലുകൾ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനിടെയാണ് പുതിയ ഇളവ്. അതേസമയം ഇന്ത്യ,​ ചൈന എന്നീ രാജ്യങ്ങളുടെ കപ്പലുകൾ ട്രാൻസിറ്റ് ഫീ നൽകണം. എന്നാൽ ഖത്തറിന്റെ കപ്പലുകൾക്ക് ഫീസില്ലാതെ കടന്നുപോകാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories