പുനലൂർ (കൊല്ലം): കേരള വനാതിർത്തിക്ക് സമീപം ചെങ്കോട്ടയിൽ ട്രെയിൻ തട്ടി കടുവാക്ക് ദാരുണാന്ത്യം. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലർച്ചെ തമിഴ്നാട് ചെങ്കോട്ടക്കും ഭഗവതിപുരത്തിനും ഇടയിലാണ് സംഭവം.
പാലക്കാട് നിന്നും തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം.ചെങ്കോട്ട-ഭഗവതിപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ജനവാസ മേഖലക്ക് തൊട്ടടുത്തുള്ള മാവിൻ തോട്ടത്തിൽനിന്ന് എത്തിയ കടുവയാണ് അപകടത്തിൽപ്പെട്ടത്.