Share this Article
നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹർജി; അഭിഭാഷകയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
High Court

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം.വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ടി.ബി മിനി ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുമ്പോള്‍ ടിബി മിനി കോടതിയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു എന്നും പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് കോടതിയില്‍ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമാണ് ആവശ്യം. 2026 ജനുവരി 12 ന് നടത്തിയ ഈ പരാമര്‍ശം കാരണം തന്റെ ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും വ്യാപകമായ സൈബര്‍ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ഹര്‍ജിയില്‍ ടി.ബി മിനി പറയുന്നു. നേരത്തെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് ടി.ബി മനി പരാതി നല്‍കിയെങ്കിലും ഈ അപേക്ഷ എജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories