Share this Article
കാലടിയിലെ സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Supreme Court

കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ യോഗ്യതകളുണ്ടെങ്കില്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശിക്കാമെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. പരീക്ഷ ആരംഭിക്കുന്നതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇന്നലെ സുപ്രീംകോടതി വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. വിഷയത്തിൽ സർവകലാശാല തടസ്സ ഹർജി നൽകിയിട്ടുണ്ട്. ഉത്തരവിന് മുൻപ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാണ് ആവശ്യം. വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നേരത്തെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories