Share this Article
News Malayalam 24x7
മസാല ബോണ്ടിൽ ചട്ടലംഘനം നടന്നിട്ടില്ല; EDനോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയിൽ
വെബ് ടീം
posted on 17-12-2025
1 min read
CM HC

കൊച്ചി: മസാല ബോണ്ടിൽ ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്നും  ED നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹർജിയുമായി  മുഖ്യമന്ത്രി ഹൈക്കോടതിയിൽ.   ED നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജിയിൽ.  

കിഫ്ബിയുടെ ഹർജിയിലാണ് EDനടപടി ഹൈക്കോടതി തടഞ്ഞത്.

അതേ സമയം  മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി അപ്പീല്‍ നൽകിയിട്ടുണ്ട്. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനാണ് ഇഡി അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നാണ് നോട്ടീസ് സ്റ്റേ ചെയ്തതെന്ന് അപ്പീലില്‍ ഇഡി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഫെമ ചട്ടങ്ങള്‍ ലംഘിച്ചാണ് ചെലവിട്ടത് എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇഡി അഡ്ജൂഡിക്കേറ്റിംഗ് അതോറിറ്റി മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് വി ജി അരുണിന്‍റെ ബെഞ്ച് നോട്ടീസിന്മേലുള്ള തുടര്‍ നടപടികള്‍ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories