Share this Article
News Malayalam 24x7
ദി ലോഡ്ജിന്റെ പൂന്തോട്ടത്തിൽ അവർ വിവാഹിതരായി; അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
വെബ് ടീം
posted on 29-11-2025
1 min read
PM MARRIAGE

സിഡ്‌നി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് (62) വിവാഹിതനായി. ദീര്‍ഘകാല പങ്കാളിയായ ജോഡി ഹെയ്ഡനെ(46)യാണ് അല്‍ബനീസ് ശനിയാഴ്ച വിവാഹം കഴിച്ചത്. ഇതോടെ, അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന രാജ്യത്തെ ആദ്യത്തെ നേതാവായി മാറി അല്‍ബനീസ്. സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡന്‍.കാന്‍ബറയിലെ അല്‍ബനീസിന്റെ ഔദ്യോഗിക വസതിയായ 'ദി ലോഡ്ജി'ന്റെ പൂന്തോട്ടത്തില്‍ നടന്ന സ്വകാര്യ ചടങ്ങില്‍വെച്ചാണ് വിവാഹം നടന്നത്.ബോ-ടൈ ധരിച്ച്, നീണ്ട വെള്ള ഗൗണ്‍ അണിഞ്ഞ പുഞ്ചിരിക്കുന്ന വധുവിന്റെ കൈപിടിച്ച്, ചുറ്റും പറന്നുവീഴുന്ന വര്‍ണ്ണക്കടലാസുകള്‍ക്കിടയിലൂടെ നടക്കുന്ന വീഡിയോ  എക്‌സില്‍ പങ്കുവച്ചു.ആൽബനീസിന്റെ വളർത്തുനായ ടോട്ടോ ആയിരുന്നു വിവാഹ മോതിരം വരന് നൽകിയത്.

62 വയസ്സുള്ള അൽബനീസും 45 വയസ്സുള്ള ജോഡിയും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം വാലന്റൈൻസ് ദിനത്തിലാണ് ആൽബനീസ് വിവാ​ഹാഭ്യാർഥന നടത്തിയത്. 2024-ലെ വാലന്റൈന്‍സ് ദിനത്തില്‍, 'ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പങ്കാളിയെ' തനിക്ക് ലഭിച്ചുവെന്ന് അല്‍ബനീസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വിവാഹാഭ്യര്‍ത്ഥന നടത്തി ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ അദ്ദേഹം വിവാഹിതനായത്. 2019-ലാണ് അല്‍ബനീസ് മുന്‍ ഭാര്യയുമായി വിവാഹമോചനം നേടിയത്. ആദ്യ വിവാഹത്തില്‍ നഥാന്‍ എന്ന് പേരുള്ള ഒരു മകനുണ്ട്.

പ്രധാനമന്ത്രി അൽബനീസ് പങ്കുവച്ച വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories